ഉത്തര്‍പ്രദേശ്: ചികിത്സക്കെത്തിയ അഞ്ചുവയസ്സുകാരി സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചു. സോഫിയ എന്ന കുട്ടിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് സംഭവം. വൈദ്യസഹായം ലഭിക്കാത്തതാണ് മരണകാരണമെന്ന് വീട്ടുകാര്‍ ആരോപിച്ചു. പെണ്‍കുട്ടിക്ക് പനി കൂടിയപ്പോള്‍ ഡോക്ടര്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ വാദം.
ബുധനാഴ്ച ഉച്ചയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ശിശുരോഗ വിദഗ്ദ്ധന് ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാതിരുന്ന പല മുറികളിലേക്ക് തങ്ങളെ അയച്ചതായും കുടുംബം പറഞ്ഞു.