Newsperseconds.com

ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു; ഏഴുപേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ 

Untitled 1

അഹമ്മദാബാദ്: ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. ഏഴുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഹമ്മദാബാദിലെ നരോള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തുണി ഫാക്ടറിയിലാണ് സംഭവം.

ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെയാണ് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചത്. പ്രിന്റിങ്, ഡൈയിംഗ് എന്നിവക്കായാണ് ആസിഡ് ഉപയോഗിക്കുന്നത്. പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തൊഴിലാളികളില്‍ 4 പേര്‍ ഐസിയുവിലാണ്.

Share this Article

Leave a Comment