Newsperseconds.com

എസ്എസ്എല്‍സി പരീക്ഷ; സവിശേഷ സഹായം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍

Untitled 1 Recovered

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ വേണ്ടി സവിശേഷ സഹായം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നു. കഴിഞ്ഞവര്‍ഷം 26,518 വിദ്യാര്‍ഥികള്‍ക്കാണ് സവിശേഷ സഹായം ലഭ്യമായത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സഹായം നേടിയ വിദ്യാഭ്യാസ ജില്ലയും റവന്യൂ ജില്ലയും മലപ്പുറമാണ്. കുറവ് പത്തനംതിട്ടയുമാണ്.

സ്‌ക്രൈബിന്റെ സേവനം, ഇന്റര്‍പ്രെട്ടറുടെ സേവനം, അധിക സമയം, ഗ്രാഫ്, ഡയഗ്രം എന്നിവയുള്‍പ്പെടുന്ന ചോദ്യങ്ങളില്‍നിന്ന് ഒഴിവാക്കല്‍, എഴുതിനേടുന്ന മാര്‍ക്കിന്റെ 25 ശതമാനം ഗ്രേസ് മാര്‍ക്ക് എന്നിവയാണ് സവിശേഷ സഹായം. ശ്രവണ വൈകല്യം, കാഴ്ചവൈകല്യം, അസ്ഥി വൈകല്യം, ബൗദ്ധിക വെല്ലുവിളി എന്നിവയുള്ളവര്‍ക്കാണ് മുമ്പ് സഹായം അനുവദിച്ചിരുന്നത്. പിന്നീട് പഠന വൈകല്യം, ഹീമോഫീലിയ എന്നിവയുള്ള കുട്ടികളെക്കൂടി പരിഗണിച്ചു.

2023ല്‍- 21,452 പേരും 2022ല്‍ 17,534 പേരും ആനുകൂല്യം നേടി. യഥാക്രമം 13,566, 13,294 എന്നിങ്ങനെയാണ് 2021ലെയും 2020ലെയും കണക്കുകള്‍. പരീക്ഷാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഗൗരവമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നത്. സവിശേഷ പരിഗണന വേണ്ടവര്‍ക്ക് അത് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെങ്കിലും അനാരോഗ്യ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Share this Article

Leave a Comment