ഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍ഐഎഫ്ടി) 19 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷന്‍ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെന്റ് മേഖലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ 2025-26-ലെ പ്രവേശനത്തിന് അപേക്ഷിക്കാം.
പ്രോഗ്രാമുകള്‍, പ്രവേശന യോഗ്യത
ബിരുദതലത്തില്‍ ബാച്ച്ലര് ഓഫ് ഡിസൈന്‍ (ബി.ഡിസ്.), ബാച്ച്ലര് ഓഫ് ഫാഷന്‍ ടെക്നോളജി (ബി.എഫ്.ടെക്.) എന്നീ രണ്ടു പ്രോഗ്രാമുകളാണുള്ളത്.
ബി.ഡിസ് സവിശേഷ മേഖലകള്‍: അക്സസറി ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ ഇന്റീരിയേഴ്സ്, ലതര്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍.
പ്ലസ് ടു/തത്തുല്യ പരീക്ഷ (ഏതു സ്ട്രീമില്‍നിന്നുമാകാം), നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ (അഞ്ചുവിഷയത്തോടെ), പത്താംക്ലാസിനുശേഷം, എഐസിടിഇ/സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍ അംഗീകാരമുള്ള 3/4 വര്‍ഷ ഡിപ്ലോമ, അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് അംഗീകൃത തത്തുല്യ കോഴ്സുകള്‍, ചില തത്തുല്യ വിദേശകോഴ്സുകള്‍ തുടങ്ങിയവ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
ബിഎഫ്ടെക് അപ്പാരല്‍ പ്രൊഡക്ഷന്‍: മാത്തമാറ്റിക്സ് പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍, നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ പ്ലസ് ടു തല പരീക്ഷ, മാത്തമാറ്റിക്സ് ഉള്‍പ്പെടെ കുറഞ്ഞത് അഞ്ചുവിഷയങ്ങള്‍ പഠിച്ച്, ജയിച്ചവര്‍, പത്താംക്ലാസിനുശേഷം, എഐസിടിഇ/സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍ അംഗീകാരമുള്ള 3/4 വര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമ ജയിച്ചവര്‍, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് അംഗീകൃത തത്തുല്യ കോഴ്സുകള്‍, ചില തത്തുല്യ വിദേശകോഴ്സുകള്‍ ജയിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.