Newsperseconds.com

എസ് സി എസ്ടി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലനം

Untitled 1

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലുവ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു അടിസ്ഥാന യോഗ്യത.

ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റുകള്‍ അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കന്ന വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ 31ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക്: 0484 2623304.

Share this Article

Leave a Comment