Newsperseconds.com

മുറിയില്‍ എലിവിഷം വെച്ച് എസി ഓണാക്കി ഉറങ്ങി; ഒരു വയസ്സുകാരനുള്‍പ്പെടെ രണ്ട് കുട്ടികള്‍ മരിച്ചു

Untitled 1

ചെന്നൈ: മുറിയില്‍ വെച്ച എലിവിഷം ശ്വസിച്ച് ചെന്നൈയില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ചെന്നൈ കുണ്ട്രത്തൂറിലാണ് സംഭവം. സായ് സുദര്‍ശന്‍ (1), വിശാലിനി (6) എന്നിവരാണ് മരിച്ചത്. മുറിയില്‍ എലി വിഷം വെച്ച് എസി ഓണാക്കി ഉറങ്ങാന്‍ കിടന്നതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

കുട്ടികള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന മാതാപിതാക്കള്‍ ചികിത്സയിലാണ്. ചെന്നൈ സ്വദേശികളായ ഗിരിധരന്‍, പവിത്ര ദമ്പതികളുടെ മക്കളാണ് മരിച്ചത്. തളര്‍ച്ചയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളാണ് കുടുംബത്തെ ആശുപത്രിയിലെത്തിച്ചത്.

Share this Article

Leave a Comment