Newsperseconds.com

രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Untitled 1

തിരുവനന്തപുരം: ഉപതിരഞ്ഞടെുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട യു ആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശങ്കരനാരായണന്‍ തമ്പി ഹാളില്‍വെച്ച് രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാഹുലിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. രാഹുലിന് വന്‍ സ്വീകരണമാണ് യൂത്ത് കോണ്‍ഗ്രസ് ഒരുക്കുക. രാഹുലിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്ദീപ് വാര്യര്‍ പങ്കെടുക്കും.

നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ചേലക്കരയില്‍ എംഎല്‍എ കെ രാധാകൃഷ്ണനും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

വാശിയേറിയ ത്രികോണ മത്സരം നടന്ന പാലക്കാട് നിന്നും വന്‍ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തിയത്. എന്‍ഡിഎയ്ക്ക് വിജയസാധ്യത കല്‍പ്പിച്ച മണ്ഡലത്തില്‍ ബിജെപി കോട്ടകളില്‍ അടക്കം കടന്നുകയറിയാണ് രാഹുല്‍ വിജയക്കൊടി പാറിച്ചത്. ചേലക്കരയില്‍ യു ആര്‍ പ്രദീപ് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 64,259 വോട്ടുകളാണ് യു ആര്‍ പ്രദീപിന് ലഭിച്ചത്.

Share this Article

Leave a Comment