Newsperseconds.com

‘സിനിമ തീരട്ടെ, ശേഷം പുറത്തിറങ്ങാം’; യുവതി മരിച്ചത് അറിഞ്ഞിട്ടും നടന്‍ പുറത്തിറങ്ങിയില്ല; അല്ലു അര്‍ജുനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലങ്കാന പൊലീസ്

Untitled 1

ഹൈദരാബാദ്: ‘പുഷ്പ 2’ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലങ്കാന പൊലീസ്. യുവതി മരിച്ചെന്ന് അറിയിച്ചിട്ടും സിനിമ തീരട്ടെ, അതിന് ശേഷം പുറത്തിറങ്ങാമെന്നാണ് നടന്‍ പറഞ്ഞത്. തിയേറ്ററില്‍ നിന്നു പോകാനോ പൊലീസുമായി സഹകരിക്കാനോ അല്ലു അര്‍ജുന്‍ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ താന്‍ സന്ധ്യ തിയേറ്ററില്‍ നിന്ന് പുറത്ത് ഇറങ്ങിയെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞതിനു പിന്നാലെയാണ് പ്രതികരണവുമായി പൊലീസ് രംഗത്തെത്തിയത്.

പൊലിസിന്റെ അഭ്യര്‍ത്ഥന അവഗണിച്ച് നടന്‍ അര്‍ദ്ധരാത്രി വരെ തിയേറ്ററില്‍ തുടരുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മരണ വിവരം അറിയിക്കാനെത്തിയ പൊലീസുകാരെ നടന്റെ മാനേജര്‍ തടഞ്ഞെന്ന്, ചിക്കടപ്പള്ളി സോണ്‍ എസിപി രമേഷ് കുമാര്‍ പറഞ്ഞു. ‘യുവതി മരിച്ചെന്നും മകന്‍ ഗുരുതരാവസ്ഥയിലാണെന്നും അറിയിച്ചപ്പോള്‍, സിനിമ കണ്ടതിന് ശേഷം പോകാമെന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്,’ എസിപി പറഞ്ഞു.

Share this Article

Leave a Comment