മുംബൈ: വിമാനത്തിന്റെ ശുചിമുറിയില്‍ വെച്ച് സിഗരറ്റ് വലിച്ച കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്. ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. മുഹമ്മദ് ഒറ്റപിലാക്കല്‍ എന്ന 26 കാരനാണ് ശുചിമുറിയില്‍ വെച്ച് സിഗരറ്റ് വലിച്ചത്. ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാര്‍ പരിശോധന നടത്തുകയായിരുന്നു. ഇതിന് പിന്നാലെ ശുചിമുറിയില്‍ നിന്ന് സിഗരറ്റ് കുറ്റി കണ്ടെത്തി. പിന്നീട് പുകവലിച്ചത് താനാണെന്ന് മുഹമ്മദ് കുറ്റ സമ്മതം നടത്തുകയായിരുന്നു.
യുവാവിന്റെ പോക്കറ്റില്‍ നിന്ന് ആറ് സിഗരറ്റുകള്‍ കണ്ടെടുത്തു. വിമാനത്തില്‍ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് ഇയാള്‍ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് നല്‍കിയ വിശദീകരണം. വിമാനം മുംബൈയില്‍ എത്തിയപ്പോള്‍ തുടര്‍നടപടികള്‍ക്കായി സുരക്ഷാ ജീവനക്കാര്‍ക്ക് യുവാവിനെ കൈമാറി. തുടര്‍ന്ന് യുവാവിനെ സഹാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.