Newsperseconds.com

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ഗ്രാമിന് 10 രൂപ കുറഞ്ഞ് 5545 രൂപയിലെത്തി

Untitled Design (16)

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5545 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 44360 രൂപയുമായി . 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ കുറഞ്ഞ് 4600 രൂപയിലുമെത്തി.

സ്വർണവിലയിൽ ശിനായഴ്ചയും കുറവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5555 രൂപയിലെത്തിയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 44440 രൂപയിലുമായിരുന്നു വ്യാപാരം പുരോ​ഗമിച്ചിരുന്നത്.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റം വരുത്താത്ത സ്ഥിതിയ്ക്ക് സ്വർണ്ണത്തിൽ മൂലധനം നിക്ഷേപിച്ചിട്ടുള്ള വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണം.

അതേ സമയം, ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു വില.

Share this Article

Leave a Comment