Newsperseconds.com

നവകേരള സദസ്; മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ആഡംബര ബസിനു ഒരു കോടി അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

Capture

നവകേരള സദസിന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ പ്രത്യേക ബസ്. ആഡംബര സൗകര്യമുള്ള ബസിനു ഒരു കോടി അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു സർക്കാർ . ട്രഷറി നിയന്ത്രണം മറി കടന്നാണ് ഫണ്ട്‌ അനുവദിച്ചത്. നിലവിൽ ബസിന്റെ പണി ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണം സി.പി.ഐ.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ചെലവിലാണ് നടത്തേണ്ടതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

നവകേരള സദസ് സി.പി.ഐഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണ് . പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് പോകുമെന്നാണ് പറയുന്നത്. അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ടന്നും വി ഡി സതീശൻ പറഞ്ഞു.

എല്ലാ തദ്ദേശസ്ഥാപനങ്ങളോടും സഹകരണബാങ്കുകളോടും പണം നൽകാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.  നവകേരള സദസിന്റെ പേരില്‍ സാധാരണക്കാരുടെ നികുതിയില്‍ നിന്നും നൂറു കണക്കിന് കോടി രൂപയാണ് സര്‍ക്കാര്‍ തട്ടിയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment