Newsperseconds.com

വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ; ശശി തരൂരിൻ്റെ മകൻ ഇഷാൻ തരൂരിനും ജോലി നഷ്ടമായി

Ishan tharoor

അമേരിക്കൻ ദിനപത്രമായ വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് നിരവധി മാധ്യമപ്രവർത്തകർക്ക് ജോലി നഷ്ടമായി. സ്പോർട്സ് വിഭാഗം പൂർണമായും നിർത്തലാക്കി. വിദേശത്തെ പല ഓഫീസുകളും അടച്ചുപൂട്ടി. കമ്പനി പുനസംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടൽ. മൂന്നൂറിലധികം പേർക്ക് ജോലി നഷ്ടമായി. ഇതിൽ ശശി തരൂരിൻ്റെ മകൻ ഇഷാൻ തരൂരും ഉൾപ്പെടുന്നു.

അമേരിക്കൻ ദിനപത്രമായ വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ. ബുധനാഴ്ച സ്ഥാപനത്തിലെ മൂന്നിൽ ഒന്ന് ജീവനക്കാർക്ക് ജോലി നഷ്ടമായി. സ്പോർട്സ് വിഭാഗം പൂർണമായും നിർത്തലാക്കിയ സ്ഥാപനം വിദേശത്തെ പല ഓഫീസുകളും അടച്ചുപൂട്ടി. വാഷിങ്ടൺ പോസ്റ്റിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നാണിതെന്നാണ് റിപ്പോർട്ട്. പിരിച്ചുവിട്ടവരിൽ കോൺഗ്രസ് എംപി ശശി തരൂരിന്റെ മകനും മുതിർന്ന അന്താരാഷ്ട്ര കാര്യ കോളമിസ്റ്റുമായ ഇഷാൻ തരൂരും ഉൾപ്പെടുന്നുണ്ട്.

Share this Article

Leave a Comment