Newsperseconds.com

കായംകുളത്ത് ഭക്ഷ്യവിഷബാധ; ഷവായ് കഴിച്ച 20 ഓളം പേര്‍ ആശുപത്രിയില്‍; കിങ് കഫേ ഹോട്ടല്‍ അടച്ചു പൂട്ടി

Capture

കായംകുളം താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ ഹോട്ടലില്‍നിന്ന് ഷവായ് കഴിച്ച 20 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വിവിധ ആശുപത്രികളിലായി 20ഓളം പേരാണ് ചികിത്സ തേടിയത്. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടല്‍ അടച്ചുപൂട്ടി.

ഞായറാഴ്ച ഭക്ഷണം കഴിച്ചവര്‍ക്ക് ഇന്നലെ ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഛര്‍ദി, വയറിളക്കം, നടുവേദന എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ഹോട്ടലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Share this Article

Leave a Comment