2023ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഐഎംഡിബിയുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനാണ്. ഈ വർഷത്തെ ബ്ലോക്ബസ്റ്ററുകളായ പഠാനും, ജവാനുമാണ് ഷാരൂഖിന് ഈ സ്ഥാനം നേടിക്കൊടുത്ത ചിത്രങ്ങൾ. ആലിയ ഭട്ട്, ദീപിക പദുക്കോൺ എന്നിവരാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ഐഎംഡിബി പേജ് വ്യൂ അടിസ്ഥാനമാക്കിയാണ് ഐഎംഡിബി സ്റ്റാര്‍ റാങ്കിംഗ് നിർണ്ണയിക്കുന്നത്. ഓസ്‌കാർ അവാര്‍ഡ് നേടിയ ആർആർആർ സിനിമ, നെറ്റ്ഫ്ലിക്സ് ആക്ഷന്‍ ത്രില്ലര്‍ സിനിമ ഹാർട്ട് ഓഫ് സ്റ്റോൺ, കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയി എന്നീ ചിത്രങ്ങളാണ് ആലിയയ്ക്ക് രണ്ടാം സ്ഥാനം കിട്ടാന്‍ കാരണമായത്. പഠാനിലെഅഭിനയമാണ് ദീപികയെ മൂന്നാം സ്ഥാനത്തിന് അർഹയാക്കിയത്. ജവാനിലും ഒരു എക്സറ്റന്‍റ് ക്യാമിയോ റോളില്‍ താരം എത്തിയിരുന്നു.
ജൂബിലി, കാലി ജോട്ട, മോഡേൺ ലവ് ചെന്നൈ എന്നിവയിലൂടെയാണ് മലയാളത്തിലെ ഹിറ്റ് ചിത്രം ഗോദയിലെ നായികയായിരുന്ന വാമിഖ ഗബ്ബി യാണ് നാലാം സ്ഥാനത്തുള്ളത്. ഇത് ആദ്യമായാണ് വാമിഖ ഗബ്ബി ഐഎംഡിബിയുടെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഇടം നേടുന്നത്.
നയന്‍താരയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. ജവാനിലെ അഭിനയമാണ് നയന്‍സിനെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തിച്ചത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ആദ്യത്തെ പത്തില്‍ നയന്‍താരയ്ക്ക് പുറമേ പത്താം സ്ഥാനത്ത് വിജയ് സേതുപതിയും ഇടം നേടിയിട്ടുണ്ട്.