Newsperseconds.com

‘ഭാരതത്തിന്റെ സംസ്‌കാരം സ്‌നേഹമാകുന്ന മണ്ണിൽ ഉറച്ചുനിൽക്കുന്നതാണ്’; മാതാ അമൃതാനന്ദമയി ദേവി

Untitled Design (15)

ഭാരതത്തിന്റെ മണ്ണിലും അന്തരീക്ഷത്തിലും അലിഞ്ഞു ചേർന്നിരിക്കുന്ന ശക്തമായ സ്പന്ദനം വേദമന്ത്രങ്ങളുടെയും എണ്ണമറ്റ ഋഷീശ്വരൻമാരുടെ തപഃശക്തിയുടേതുമാണെന്ന് അമ്മ സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവി. ഭാരതത്തിന്റെ സംസ്‌കാരമെന്നത് സ്‌നേഹമാകുന്ന മണ്ണിൽ ഉറച്ചുനിൽക്കുന്നതാണ്. അറിവും ശാന്തിയും ശക്തിയും എവിടെയും എല്ലാവർക്കും തുണയാകട്ടെയെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ബാങ്കോക്കിൽ ആരംഭിച്ച മൂന്നാമത് ലോക ഹിന്ദു കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി ദേവി.

Untitled Design (16)

സത്കർമങ്ങൾ അതിന്റെ ഇലകളും അനുകമ്പയോടെയുള്ള വാക്കുകൾ അതിലെ പുഷ്പങ്ങളും ശാന്തി അതിന്റെ ഫലങ്ങളുമായി വളർന്ന് ലോകമെമ്പാടും ഒരു കുടുംബമായി തീരട്ടെ. എന്റെ മക്കൾക്ക് ധർമ്മസ്ഥാപനത്തിലേക്കുള്ള വഴിയിൽ നേരിടേണ്ടിവരുന്ന എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള ശക്തി ലഭിക്കട്ടെ. ബാഹ്യലോകത്തിന്റെ പ്രതിബന്ധങ്ങൾ നിങ്ങളെ ഒരിക്കലും പിന്തിരിപ്പിക്കാതിരിക്കട്ടെ. എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും ആത്മീയ അറിവും ശക്തിയും നിങ്ങളെ സഹായിക്കട്ടെ.

Untitled Design (17)

 

എല്ലാവരുടെയും ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഹിന്ദുക്കൾക്ക് ഒരു സമഗ്രമായ വേദി ഒരുക്കുക എന്നതാണ് ലോക ഹിന്തു കോൺ​ഗ്രസിന്റെ ലക്ഷ്യമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. എല്ലാം ഭരിക്കുന്നത് ധർമ്മമാണ്. പരമമായ സത്യം ലോകത്തെ പഠിപ്പിച്ച നാടാണ് ഭാരതം. ദൈവം ഒരു വിദൂരവും അമൂർത്തവുമായ ആശയമല്ല, മറിച്ച് നമ്മുടെ സ്വന്തം ശ്വാസമായി നമ്മുടെ ഉള്ളിൽ യഥാർത്ഥത്തിൽ നിലനിൽക്കുന്നു.

നമ്മുടെ ജീവിതത്തിന്റെ വൃക്ഷം സ്നേഹത്തിന്റെ മണ്ണിൽ വേരുറപ്പിക്കട്ടെ. സൽകർമ്മങ്ങൾ ഇലകളും നല്ല വാക്കുകൾ ഫലങ്ങളുമാകട്ടെ. ലോകം ഒരു കുടുംബമായി, സ്നേഹത്തിൽ ഐക്യപ്പെടട്ടെ. അങ്ങനെ സമാധാനവും സംതൃപ്തിയും നിലനിൽക്കുന്ന ഒരു ലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയട്ടെയെന്നും ഇംപാക്റ്റ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ലോക ഹിന്ദു കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ അമ്മ പറഞ്ഞു.

Share this Article

Leave a Comment