തെലങ്കാനയില്‍ ഭരണമുറപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ സൂപ്പര്‍സ്റ്റാറായി മാറുകയാണ് രേവന്ത് റെഡ്ഡി. രേവന്ത് റെഡ്ഡി മുന്നില്‍ നിന്നും നയിച്ച തെരഞ്ഞെടുപ്പില്‍ കെസിആറിന്‍റെ തെലുങ്കു ദേശം പാര്‍ട്ടിയ്ക്ക് കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഉറപ്പായതോടെ റോഡ് ഷോയുമായാണ് രേവന്ത് റെഡ്ഡി വിജയം പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് അൽപസമയത്തിനകം കോൺഗ്രസ് മുന്നേറ്റം തുടര്‍ന്നതോടെ രേവന്ത് റെഡ്ഡിയുടെ വസതിക്ക് മുന്നിലും തെലങ്കാനയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷമാരംഭിച്ചതിനുപിന്നാലെ വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് രേവന്ത് റെഡ്ഡി സന്തോഷം പങ്കുവെച്ചത്.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതാണ് തെലങ്കാനയിലെ വിജയം. കര്‍ണാടകയിലെ പാഠം ഉള്‍കൊണ്ട് കോണ്‍ഗ്രസ് നടത്തിയ പ്രചരണ രേവന്ത് റെഡ്ഡിയും ചേര്‍ന്നതോടെ വിജയം എളുപ്പമായി. നിലവിലെ കണക്ക് പ്രകാരം 64 സീറ്റുകളിലാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറുന്നത്. ബിആര്‍എസ് 40 സീറ്റുകളിലും ബിജെപി 8 സീറ്റുകളിലും മറ്റുള്ളവര്‍ ഏഴു സീറ്റുകളിലുമാണ് മുന്നേറുന്നത്. മൂന്നാം ടേം പ്രതീക്ഷിച്ചിരുന്ന കെസിആറിന്‍റെ നീക്കം അട്ടിമറിച്ചാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുന്നത്.