Newsperseconds.com

ആലപ്പുഴയിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺ​ഗ്രസുകാരെ ​ഗൺമാൻ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Untitled Design (77)

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺ​ഗ്രസുകാരെ ​ഗൺമാൻ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ, ഗൺമാൻ പ്രതിഷേധക്കാരെ തല്ലിയത് വിവാദമാവുകയാണ്. മുഖ്യമന്ത്രിയുടെ യാത്ര കോ- ഓർഡിനേഷനാണ് ഗൺമാൻ്റെ ചുമതല. ഏത് സാഹചര്യത്തിലാണ് ​ഗൺമാൻ പ്രതിഷേധക്കാരെ തല്ലിയതെന്നും വ്യക്തമല്ല.

അതേസമയം, നവകേരള സദസ് ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുകയാണ്. ആദ്യ യോഗം രാവിലെ 11ന് കായംകുളം മണ്ഡലത്തിലാണ്. രാവിലെ മുഖ്യമന്ത്രി പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് 3 ന് മാവേലിക്കര ഗവൺമെന്‍റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. സ്കൂളിൻ്റെ മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉണ്ടായ സ്ഥലമാണിത്.

അക്രമത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. മാന്യമല്ലാത്ത സമരം നടത്തിയാൽ അടി കിട്ടുമെന്നായിരുന്നു സജി ചെറിയാൻ്റെ പ്രതികരണം. അടി കിട്ടിയാലേ നേതാവാകാൻ കഴിയൂ. ഞങ്ങൾക്കും അടി കിട്ടിയിട്ടുണ്ട്. അടി കൊടുക്കാനാണ് പൊലീസുള്ളതെന്നും സജി ചെറിയാൻ പറഞ്ഞു. കരിങ്കൊടി കാട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് കോൺഗ്രസിൻ്റ ശ്രമം.

ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം നടന്ന സംഭവത്തിലും മന്ത്രി പ്രതികരിച്ചു. എം ജെ ജോബിൻ്റെ വീട് ആക്രമിക്കേണ്ട ഒരു സാഹചര്യവുമില്ല. ഞങ്ങളെല്ലാം ആദരിക്കുന്ന മാന്യനായ വ്യക്തിയാണ് ജോബ്. വീട് ആക്രമിച്ചില്ലെന്നാണ് അന്വേഷിച്ചപ്പോൾ പ്രാദേശിക പാർട്ടി നേതൃത്വം പറയുന്നത്. എന്നാൽ മാധ്യമങ്ങളിൽ നേരെ തിരിച്ചാണ് വാർത്തകൾ വന്നതെന്നും മന്ത്രി പറഞ്ഞു.

Share this Article

Leave a Comment