Newsperseconds.com

കോഴിക്കോട്ടെ പൊതുപരിപാടിയില്‍ ഇന്ന് ഗവര്‍ണര്‍ എത്തും; എസ്എഫ് ഐ പ്രതിഷേധം ശക്തമാക്കും; കനത്ത സുരക്ഷയൊരുക്കി പോലീസ്

Capture

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കോഴിക്കോട്ടെ പൊതുപരിപാടിയില്‍ പങ്കെടുക്കും.
എസ്എഫ്‌ഐ വെല്ലുവിളിക്കിടെ ഗവര്‍ണറുടെ പരിപാടിക്ക് കനത്ത സുരക്ഷയാണ് കോഴിക്കോട് ഏര്‍പ്പാടാക്കിയിട്ടുള്ളത്. വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക. കാലിക്കറ്റ് സര്‍വകലാശാല സനാധന ധര്‍മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പാസ് ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക.

അതേ സമയം, എസ് എഫ് ഐ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് സര്‍വകലാശാല ക്യാമ്പസ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഒഴിവാക്കിയിരിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധത്തിന് ഡിവൈഎഫ്ഐയും ഒരുങ്ങിയിരിക്കുകയാണ്.

Share this Article

Leave a Comment