കോട്ടയത്ത് വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. മണർകാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികൾ വീടിനുള്ളിൽ നിന്നും പുക ഉയരുന്നതിനെ തുടർന്ന് വീടിലേക്ക് കയറി നോക്കിയപ്പോഴാണ് പൊള്ളലേര്റനിലയിൽ തങ്കമ്മയെ കണ്ടെത്തുന്നത്.
തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി തുടർനടപടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. മണ്ണെണ്ണ വിളക്കിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.