Newsperseconds.com

വിജയകരമായി പൂര്‍ത്തീകരിച്ച് 36 ദിവസം നീണ്ട നവകേരള സദസ്; തിരുവനന്തപുരത്ത് സമാപനം

Capture

തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട കേരള പര്യടനത്തിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവില്‍ നവകേരള സദസ് വിജയകരമായി പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. സമാപന ചടങ്ങ് തിരുവനന്തപുരത്ത് നടക്കുമ്പോഴും പ്രതിപക്ഷത്തിന്റെ സമരങ്ങളും കരിങ്കൊടി പ്രതിഷേധവും അവസാനിച്ചിട്ടില്ലായിരുന്നു. 36 ദിവസം നീണ്ട യാത്രയായിരുന്നു നടന്നത്. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളും കേന്ദ്ര അവഗണനയും നവകേരള സദസ്സിലൂടെ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കൂടാതെ പൊതിജനത്തിന്റെ പരാതി കേള്‍ക്കാനും പകുതിയോളം തീര്‍ക്കാനും സര്‍ക്കാരിന് കഴിഞ്ഞെന്നാണ് കരുതുന്നത്.

അതേ സമയം, പ്രതിപക്ഷം അക്രമം അഴിച്ചു വിടുകയായിരുന്നു. പല ഭാഗങ്ങളിലും മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിച്ചു. ഷൂവേറും തമ്മിലടിയും അരങ്ങേറി. രണ്ടു ദിവസമായിട്ട് തലസ്ഥാനത്ത് യുദ്ധക്കളമായി. സര്‍ക്കാര്‍ നിര്‍ദേശങ്ങളും പണപ്പിരിവും കോടതി കയറി. നവംബര്‍ 18ന് കാസര്‍കോട് നിന്ന് തുടങ്ങിയ യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം. നവകേരള സദസ്സില്‍ സ്വീകരിച്ച പരാതികളിലെ തുടര്‍ നടപടികളും ഇനി പ്രധാനമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളില്‍ പൂര്‍ത്തിയാക്കും.

Share this Article

Leave a Comment