Newsperseconds.com

വിനോദസഞ്ചാകേന്ദ്രമായ പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി; പ്രദേശത്ത് കനത്ത ജാഗ്രത

Capture

തിരുവനന്തപുരം: വിനോദസഞ്ചാകേന്ദ്രമായ പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി. ഒരാഴ്ചക്ക് മുമ്പും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. പൊന്മുടി സ്‌കൂളിന് സമീപമാണ് ഇന്ന് രാവിലെ പുലിയെ കണ്ടത്. ആദ്യം
പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുന്‍വശത്തായിട്ടാണ് പുള്ളിപ്പുലിയെ കണ്ടത്. സ്റ്റേഷനു മുന്നിലുള്ള റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് കയറി പോകുകയായിരുന്നു പുലിയെ പോലീസുകാരന്‍ കാണുകയായിരുന്നു.

ഉടന്‍തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും എന്നാല്‍ പുള്ളിപ്പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പുള്ളിപ്പുലിയെ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പൊന്മുടിയും പരിസരപ്രദേശങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. പുള്ളിപുലിക്ക് വേണ്ടിയുള്ള അന്വേഷണം വനംവകുപ്പ് തുടരുകയാണ്. പുലിയിറങ്ങിയതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.

Share this Article

Leave a Comment