Newsperseconds.com

അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ തമിഴ്സൂപ്പർതാരം രജനീകാന്തിന് ക്ഷണം; ജനുവരി 21ന് പുറപ്പെ‌ടും

Untitled Design (63)

അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ തമിഴ്സൂപ്പർതാരം രജനീകാന്തിന് ക്ഷണം. ജനുവരി 21ന് താരം ഭാര്യയ്ക്കും സഹോദരനുമൊപ്പമാകും അയോധ്യയിലേക്ക് തിരിക്കുക. കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് നേതാക്കൾ രജനീകാന്തിന്റെ വീട്ടിൽ നേരിട്ട് എത്തി ക്ഷണക്കത്ത് കൈമാറിയത്. ബിജെപി നേതാവ് അർജുനമൂർത്തി ക്ഷണക്കത്ത് കെെമാറുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

രജനികാന്തിന് പുറമേ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്. ജനുവരി 22നാണ് അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക.

Share this Article

Leave a Comment