Newsperseconds.com

കൊച്ചിയിലെ ലോഡ്ജില്‍ റൂം എടുത്ത് താമസിച്ച യുവതിക്ക് നേരെ മര്‍ദ്ദനം; ഉടമയും സുഹൃത്തും മുഖത്തടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Capture

കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ റൂം വാടക്കക് എടുത്ത് താമസിക്കാനെത്തിയ യുവതിക്ക് നേരെ ഉടമയുടെ ആക്രമണം. ഹോട്ടലിന് ലോബിയില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. യുവതിയെ രണ്ട് തവണ മുഖത്ത് അടിച്ചതായാണ് പരാതി. എറണാകുളം നോര്‍ത്തിലുള്ള ബെന്‍ ടൂറിസ്റ്റ് ഹോം ഉടമയായ ബെന്‍ജോയ്, സുഹൃത്ത് ഷൈജു എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. യുതിയെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

യുവതിയും സുഹൃത്തുക്കളുമടങ്ങുന്ന എട്ടംഗ സംഘമാണ് ഹോട്ടലില്‍ താമസിക്കാനെത്തിയത്. സംഘം പുറത്ത് പോയി വന്നതിന് ശേഷം ലോബയില്‍ വെച്ച് വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഉടമയായ ബെന്‍ജോയും ബന്ധുവായ ഷൈജുവും യുവതിയെ അടിക്കുകയായിരുന്നു. ഷൈജുവാണ് തര്‍ക്കം ആരംഭിച്ചത്. പിന്നീട് ഹോട്ടലുടമ റൂം ഒഴിയണമെന്നും സംഘത്തോട് പോകണമെന്നും പറഞ്ഞു. എന്നാല്‍ പണം തിരികെ നല്‍കാതെ റൂമൊഴിയില്ലെന്ന് സംഘം അറിയിച്ചു. ഇതോടെ യുവതിയും സംഘവും പോലീസിനെ വിളിക്കുകയായിരുന്നു.

Share this Article

Leave a Comment