കൊല്ലം: കൊല്ലം ജില്ലയില്‍ നടക്കുന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കി കണ്ണൂര്‍ ജില്ല. ഇത് നാലാം തവണയാണ് കണ്ണൂരിന് സ്വര്‍ണ്ണക്കപ്പ് ലഭിക്കുന്നത്. സ്വര്‍ണ കപ്പിനായി കണ്ണൂരും കോഴിക്കോടും അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 949 പോയിന്റ് നേടി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റ് വ്യത്യാസത്തിലാണ് കോഴിക്കോടിന് കപ്പ് നഷ്ടപ്പെട്ടത്. പാലക്കാട് ജില്ലക്കാണ് മൂന്നാം സ്ഥാനം ലഭിച്ചത്.
ഫലം പുറത്തു വന്നപ്പോള്‍ പോയിന്റ് നില ഇങ്ങനെ;
1 Kannur – 952
2 Kozhikode – 949
3 Palakkad – 938
4 Thrissur – 925
5 Malappuram – 913
6 Kollam – 910
7 Ernakulam – 899
8 Thiruvananthapuram – 870
9 Alappuzha – 852
10 Kasaragod – 846
11 Kottayam – 837
12 Wayanad – 818
13 Pathanamthitta – 774
14 Idukki – 730