Newsperseconds.com

‘വൈകാരികമായി എന്നെയോ കുടുംബത്തെയോ തകർക്കരുത്’; മകൾ ഭാഗ്യ ധരിച്ച ആഭരണങ്ങളെക്കുറിച്ച് സുരേഷ് ഗോപി

Untitled Design (93)

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നടനും മുൻ എം പിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടന്നത്. ​ഗുരുവായൂരിൽ വച്ച് നടന്ന വിവാഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് വലിയ വാർത്താ ശ്രദ്ധയ്ക്ക് കാരണമായി.

താരസമ്പന്നമായി നടന്ന വിവാഹം സിനിമ -രാഷ്ട്രീയ – സാമൂഹിക രം​ഗത്തെ പ്രമുഖരും എത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സ്വീകരണവും വലിയ സോഷ്യൽ മീഡിയയിലടക്കം വലിയ തരം​ഗമായിരുന്നു. എന്നാൽ വളരെ സിംപിൾ ലുക്കിലെത്തിയ ഭാ​ഗ്യയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഏറെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ആഭരണങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചർച്ചകളുമുണ്ടായതിനി പിന്നാലെ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ആഭരണങ്ങളെല്ലാം മാതാപിതാക്കളും മുത്തശ്ശിമാരും ഭാഗ്യയ്ക്ക് നൽകിയ സമ്മാനമാണെന്നാണ് അദ്ദേഹം വ്യക്തമാക്കി.

Share this Article

Leave a Comment