Newsperseconds.com

‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്‍റെ ടീസര്‍ വൈറലാകുന്നു

Untitled Design (58)

സംവിധായകന്‍ കമല്‍ ഒരുക്കിയ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്‍റെ ടീസര്‍ വൈറലാകുന്നു. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള രസകരമായ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസായത്. ‌ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിൽ ടെെറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
നായികാപ്രാധാന്യമുള്ള ചിത്രത്തിൽ സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാരായി എത്തുന്നത്.

കമലിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ ഷൈൻ ടോം ചാക്കോ കമലിന്‍റെ സിനിമയിൽ ടെെറ്റിൽ റോൾ ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കമലിന്റെ നമ്മള്‍, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ഷൈൻ അഭിനയിച്ചിട്ടുണ്ട്.
മെറീന മൈക്കിൾ, ജോണി ആന്റണി, മാല പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യ, സിദ്ധാർഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്.

Share this Article

Leave a Comment