Newsperseconds.com

സിപിഐഎമ്മിനെ വെട്ടിലാക്കി കേരളജനത; യുഡിഎഫിന്റെ സമ്പൂര്‍ണ്ണവിജയം ഉറപ്പാക്കി എല്‍ഡിഎഫ് വിലയിരുത്തല്‍

Capture

ആലപ്പുഴ തിരിച്ചുപ്പിടിച്ചുകൊണ്ട് യുഡിഎഫ് സമ്പൂര്‍ണ്ണ വിജയം
നേടുമെന്ന് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലെ വിലയിരുത്തല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ മോശം ഭരണവും പെന്‍ഷന്‍ മുടങ്ങിയതും വിലക്കയറ്റവും കാരണം ജനങ്ങള്‍ എല്‍ഡിഎഫിനു ഷോക്ക് ട്രീറ്റ്മന്റ് നല്‍കുമെന്നാണു സിപിഎം അണികള്‍ പോലും പറയുന്നത്. ഘടകകക്ഷിയായ സിപിഐ ഇത് പരസ്യമായി തന്നെ പറഞ്ഞിട്ടുമുണ്ട്.

രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ സിപിഐഎമ്മിന് കേരളത്തില്‍ വന്‍തിരിച്ചടി കിട്ടുമെന്ന് തന്നെയാണ് സൂചന. ബാലറ്റ് പെട്ടി തുറക്കുമ്പോള്‍ സിപിഐഎമ്മിന്റെ വോട്ടുകള്‍ എവിടെപ്പോയി എന്ന് ആശങ്കപ്പെടേണ്ടി വരുമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ ചര്‍ച്ച നടത്തിക്കഴിഞ്ഞു. സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തിലാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നത്.

നിലവില്‍ ഒരു പാര്‍ലമെന്റ് സീറ്റുണ്ടായിരുന്ന ആലപ്പുഴ പോലും ഇടതുപക്ഷത്തിന് നഷ്ടമാകുമെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. അതോടൊപ്പം തന്നെ കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം സംജാതമായിരിക്കുന്നു എന്നതാണ് മറ്റൊരു സൂചന. എന്നാല്‍ എല്ലാവരും ഉറ്റുനോക്കുന്ന തൃശ്ശൂര്‍ അല്ല അതെന്നും ആറ്റിങ്ങല്‍ മണ്ഡലമാണെന്നതുമാണ് മറ്റൊരു സത്യം. ബിജെപിയുടെ വിജയ സാധ്യതകള്‍ തകര്‍ക്കുക എന്നതാണ് സിപിഎമ്മിന്റെ പ്രധാന ലക്ഷ്യം.

നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി പ്രചാരണം ശക്തമാക്കി കളം പിടിക്കുക എന്ന എല്‍ഡിഎഫ് തന്ത്രം ഒരര്‍ത്ഥത്തില്‍ അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. ഓരോ സ്ഥാനാര്‍ത്ഥിക്കും പറ്റിയ ശക്തനായ എതിരാളിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ചാണക്ക്യന്‍ കനഗുലുവിനു ഈ നീക്കം എളുപ്പമാക്കിയെന്നാണു കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്. പതിവില്‍ നിന്ന് വിപരീതമായി കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി ബോധപൂര്‍വ്വം വൈകിപ്പിക്കുന്നതിനു പിന്നിലും കനഗുലു തന്ത്രമാണു.

അതേ സമയം, ആലപ്പുഴ സിറ്റിങ് എം.പി.യായ എ.എം. ആരിഫിന്റെ സീറ്റ് വരെ നഷ്ടപ്പെടുമെന്നുള്ള വിലയിരുത്തലിലാണ് പാര്‍ട്ടി. ശനിയാഴ്ച ചേര്‍ന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആരിഫിന്റെ പേരു മാത്രമേ ചര്‍ച്ച ചെയ്തുള്ളൂ. കഴിഞ്ഞതവണ സംസ്ഥാനത്ത് എല്‍.ഡി.എഫ്. ടിക്കറ്റില്‍ ജയിച്ച ഏകയാളാണ് ആരിഫ്. അതുകൊണ്ടുതന്നെ മറ്റൊരു പേര് പാര്‍ട്ടിയുടെ പരിഗണനയിലില്ലായിരുന്നു. എന്നാല്‍, എംപി എന്ന നിലയില്‍ ആരിഫിന്റെ പ്രകടനങ്ങള്‍ വളരെ മോശമായതിനാല്‍ ആലപ്പുഴ ഇനിയും ചെയ്തത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാണ്. ആരിഫിന്റെ നിലപാടുകള്‍ എല്ലം തെറ്റാണെന്ന് പാര്‍ട്ടി കണ്ടെത്തിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ പാര്‍ട്ടിയിലെ ഒരു വിഭാഗം ആരിഫിന് എതിരാണ്.

അതേ സമയം, തൃശ്ശൂരില്‍ ബിജെപിക്ക് സാധ്യതകളില്ല. നിലവില്‍ നടന്നിരിക്കുന്ന സര്‍വ്വേകള്‍ സിപിഎം തള്ളിക്കളയുകയാണ്. കോണ്‍ഗ്രസിന് തന്നെയാണ് തൃശ്ശൂരില്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലം തന്നെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലമായി പുറത്തു വരാന്‍പോകുന്നത്. ദേശീയ തലത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ ശക്തിപ്പെടേണ്ട ആവശ്യം മുന്നിലുള്ളത് കൊണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ള പിന്തുണ കൂടുക പതിവാണ്.

കോണ്‍ഗ്രസ് പലയിടത്തും ദുര്‍ബലമായി കിടക്കുകയാണെങ്കിലും ഇന്ത്യമുന്നണിയെ മുന്നോട് നയിക്കാന്‍ പ്രാതിനിധ്യമുള്ളത് കോണ്‍ഗ്രസിന് മാത്രമാണ്. അത് കൊണ്ട് തന്നെ കോണ്‍ഗ്രസ് സീറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടത് കേരളീയ ജനതയുടെ ആവശ്യം കൂടിയാണ്. സിപിഎമ്മിന് പകരം കോണ്‍ഗ്രസിനുള്ള പിന്തുണ കൂടുമെന്നതില്‍ സംശയമില്ല. ഇതിന് ആക്കം കൂട്ടുന്ന രീതിയില്‍ സിപിഎം അനുഭാവികള്‍ പോലും രണ്ടാം പിണറായി സര്‍ക്കാറിന്റെ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

Share this Article

Leave a Comment