തൊടുന്നതെല്ലാം പൊന്നാക്കുന്ന വ്യവസായി പ്രമുഖന്‍. ഇന്ത്യയാകെ വ്യാപിച്ചു കിടക്കുന്ന നിരവധി ബിസ്സിനസ്സുകള്‍. അര നൂറ്റാണ്ടിലേറെയായി കേരളത്തിനകത്തും പുറത്തും ബിസിനസ്-വ്യവസായ, സാമൂഹിക-സാംസ്‌കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഗോകുലം ഗോപാലന്‍ എന്ന എല്ലാവരുടേയും പ്രിയപ്പെട്ട ‘ഗോപാലേട്ടന്‍’. മനുഷ്യസ്‌നേഹത്തിന്റെയും എളിമയുടേയും പ്രതീകമായ വ്യവസായ സാമ്രാട്ടിന് 80ന്റെ നിറവില്‍ കേരളത്തിന്റെ സ്‌നേഹാദരവ് നല്‍കുകയാണ്. ഇന്ന് ലോകം അറിയപ്പെടുന്ന ഗോകുലം ഗോപലനായി മാറുന്നതിന് മുമ്പ് കഷ്ടതകളുടെയും പ്രയത്‌നത്തിന്റെയും ഒരു കഥ അദ്ദേഹത്തിനുമുണ്ട് പറയാന്‍. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന അമ്പലം, വിദ്യാഭ്യാസ സ്ഥാപനം, ആശുപത്രി തുടങ്ങി എല്ലാ സ്വപ്‌നങ്ങളും അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി മുന്നേറുകയാണ്.
1944 ല്‍ കേരളത്തിലെ വടകരയില്‍ ജനിച്ച ഗോപാലന്‍ എന്ന സാധാരണക്കാരന്‍ ഇന്ന് രാജ്യം കണ്ട പ്രമുഖ വ്യവസായികളില്‍ ഒരാളാണ്. വലിയ സമ്പന്ന കുടുംബമല്ലാത്തതിനാല്‍ തന്നെ വിദ്യാഭ്യാസം നേടി ജോലി നേടുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം വളര്‍ന്നത്. എം എസ് സി പഠിച്ചുകൊണ്ടിരിയ്ക്കുന്ന സമയത്താണ് പഠനത്തിന്റെ ഭാഗമായി ചെന്നൈയിലെത്തുന്നത്. ജോലി അന്വേഷിച്ച് നടക്കുന്ന കാലത്ത് അദ്ദേഹത്തിനു ഒരു ഡോക്ടര്‍ മെഡിക്കല്‍ റെപ്രസെന്റേറ്റിവ് ജോലി തരപ്പെടുത്തിക്കൊടുത്തു. എങ്കിലും സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. പിന്നീടാണ് തന്റെ അഛനും നാട്ടിലെ മറ്റു പലരും ചെയ്തിരുന്ന പരിപാടി ചെന്നൈയില്‍ ഇല്ല എന്നും അത് അവിടെ നടത്തി നോക്കിയാല്‍ വിജയകരമാകുമെന്നും ചിന്തയിലേക്ക് വന്നത്. 1968 ല്‍ ചെന്നൈയില്‍ ശ്രീ ഗോകുലം ചിറ്റ്‌സ് അന്‍ഡ് ഫൈനാന്‍സ് കമ്പനിക്ക് എളിയ രീതിയില്‍ തുടക്കമിട്ടു. കേവലം പത്ത് അംഗങ്ങളും പ്രതിമാസ ഗഡുവായ 100 രൂപയും ഉള്ള ഒരു മിനി ചിട്ടി ഫണ്ട് വൈകാതെ തന്നെ വലിയൊരു സാമ്രാജ്യം പടുത്തുയര്‍ത്തി. അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി ഗോകുലം ചിറ്റ് ഫണ്ട്സ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തുടനീളം 460 ശാഖകളിലായി പടര്‍ന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയുന്നത് കൊണ്ട് തന്നെ അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചു. സ്വന്തം നാടായ വടകരയില്‍ അത്തരത്തിലൊരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി. ഇപ്പോള്‍ കേരളത്തിലും മദ്രാസിലുമായി അദ്ദേഹത്തിന് 21 വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്.

ഗോകുലം ഗോപാലനെന്ന വ്യവസായ സാമ്രാട്ടിനെ ഗോപാലേട്ടാ എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിനും ഇഷ്ടം. ആരോടും യാതൊരു വിധ വേര്‍തിരിവും കാണിക്കാതെ തന്റെ എല്ലാ തൊഴിലാളികളെയും ചേര്‍ത്തുപിടിച്ച് വ്യത്യസ്ഥനാകുന്ന വ്യവസായി. സ്‌നേഹത്തിന്റേയും കരുണയുടേയും പ്രതീകമായി അദ്ദേഹം വളരുകയാണ്. അശരണര്‍ക്ക് സഹായമേകി തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം മാറ്റിവെച്ചിട്ടുണ്ട്. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി കൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടരുന്നത്. മറ്റുള്ളവരുടെ ദുഖവും കഷ്ടപാടും തന്റേത് കൂടിയാണെന്ന് വിശ്വസിക്കുന്ന യഥാര്‍ത്ഥ ശ്രീനാരായണീയന്‍ കൂടിയാണ് അദ്ദേഹം. ഗോകുലം ചിറ്റ്‌സില്‍ തുടങ്ങി ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന തന്റെ ബിസിനസ്സിനെ കുറിച്ച് അദ്ദേഹം അഭിമാനം കൊള്ളുകയാണ്.
ഒരു ദക്ഷിണേന്ത്യന്‍ വ്യവസായി എന്നതിനപ്പുറം നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് കൂടിയാണ് ഗോകുലം ഗോപാലന്‍. അദ്ദേഹത്തിന്റെ വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് അവസാനമായി വിതരണം ചെയ്ത സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടിയിലധികം വരുമാനം നേടുന്ന മലയാള ചലച്ചിത്ര വ്യവസായത്തിലെ ആദ്യ ചിത്രമായി മാറി. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്ന നിലയിലാണ് ഗോപാലന്‍ ശ്രദ്ധേയനായത്. നേതാജി, പത്തൊമ്പതാം നൂറ്റാണ്ട്, പകലും പാതിരവും തുടങ്ങിയ ഏതാനും ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര വ്യവസായത്തിനൊപ്പം, അതിവേഗം വളരുന്ന മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഗോകുലം ഗ്രൂപ്പിന് ഒരു സുപ്രധാന സ്ഥാനം ഉണ്ട്. സിനിമാ നിര്‍മാണ രംഗത്തും ഡിസ്റ്റ്ട്രിബ്യൂഷന്‍ രംഗത്തുമെല്ലാം ശോഭിയ്ക്കുന്ന ഗോകുലം ഗോപാലന്‍ സ്വപ്രയത്‌നം കൊണ്ടു നേടിയെടുത്തതാണ് എല്ലാം.

25, 26 തീയതികളില്‍ വിപുലമായ പരിപാടികളോട് കൂടി സുകൃതപഥം എന്ന പേരില്‍ സ്വപ്ന നഗരിയിലെ കാലിക്കറ്റ് സെന്ററിലാണ് സ്‌നേഹാദരവ് നടക്കുന്നത്. 25ന് ഗോകുലം ഗോപാലന്‍ കൈവച്ച ബിസിനസ് മേഖലകളെപ്പറ്റി കോണ്‍ക്ലേവ് നടക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്,ശശി തരൂര്‍ എംപി, അമിതാഭ് കാന്ത് എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം ആറിനു നടക്കുന്ന സുഹൃത്ത് സംഗമം ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. 26ന് വൈകുന്നേരം 6 നടക്കുന്ന സ്‌നേഹാദരവ് സന്ധ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ട്രോളിയം പ്രകൃതി വാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, കോഴിക്കോട് മേയര്‍ ഡോ ബീന ഫിലിപ്പ്, പ്രമുഖ വ്യവസായി എം എ യൂസഫലി,ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി പ്രമുഖര്‍ സ്‌നേഹാദരവില്‍ പങ്കെടുക്കും. സ്‌നേഹാദരവില്‍ ഗോകുലം ഗോപാലിനുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും.