Newsperseconds.com

നീറ്റ് പിജി പരീക്ഷ മാറ്റിവെക്കില്ല; രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ കരിയര്‍ അപകടത്തിലാക്കാന്‍ കഴിയില്ല; ഹര്‍ജി തള്ളി സുപ്രീംകോടതി

Sprm

ന്യൂഡല്‍ഹി: ഓഗസ്റ്റ് 11ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവില്‍ അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ നിലവിലെ തീയതിയില്‍ നിന്ന് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

കുറച്ച് വിദ്യാര്‍ഥികള്‍ക്കായി രണ്ട് ലക്ഷം വിദ്യാര്‍ഥികളുടെ കരിയര്‍ അപകടത്തിലാക്കാന്‍ സാധ്യമല്ലെന്ന് കോടതി ചൂണ്ടികാണിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകനായ അനസ് തന്‍വീര്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏതാനും ഹര്‍ജിക്കാരുടെ ആഹ്വാനത്താല്‍ രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ കരിയര്‍ അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Share this Article

Leave a Comment