Newsperseconds.com

കേരളത്തിലെ നെൽകർഷകർക്ക് പിആർഎസ് വായ്പ കുടിശ്ശികയില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ

Untitled Design (17)

കേരളത്തിലെ നെൽകർഷകർക്ക് പിആർഎസ് വായ്പ കുടിശ്ശികയില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. പിആർഎസ് വായ്പയുടെ കുടിശിക കാരണം സിബിൽ സ്കോർ കുറയുന്ന സാഹചര്യം ഇല്ലെന്നും ഇതുമൂലം മറ്റു വായ്പകൾ കിട്ടാതിരിക്കാത്ത സാഹചര്യം ഉണ്ടാവില്ലെന്നും പ്രസാദ് പാട്ടകൃഷിയിലൂടെ നൽകിയ നെല്ലിന്റെ പണം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആത്മഹത്യ ചെയ്ത കർഷകന്റെ സർക്കാറിനെ കുറ്റപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി രം​ഗതെത്തിയത്. പിആർഎസ് വായ്പ പൂർണമായും സർക്കാറാണ് അടക്കുന്നത്. കർഷകർക്ക് ബാധ്യതയുണ്ടാക്കുന്നതല്ല പിആർഎസ് വായ്പയെനന്നും അദ്ദേഹം പറഞ്ഞു. പ്രസാദിന്റെ ആത്മഹത്യ വളരെ ഖേദകരമാണ്. നിലവിൽ പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. ശബ്ദസ​ന്ദേശം എന്താണെന്ന് കേട്ടില്ലെന്നും അത് കേട്ടതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.‌

Share this Article

Leave a Comment