Newsperseconds.com

തമിഴ്‌നാട്ടില്‍ കല്ല്യാണം കഴിഞ്ഞ് മൂന്നം നാള്‍ നവദമ്പതികളെ വെട്ടികൊലപ്പെടുത്തി

Untitled-1

മധുര: തൂത്തുക്കുടിയിലെ മുരുഗേശന്‍ നഗറില്‍ നവദമ്പതികളെ വധുവിന്റെ വീട്ടുകാര്‍ വ്യാഴാഴ്ച വൈകുന്നേരം വെട്ടിക്കൊന്നു. ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന മുരുഗേശന്‍ നഗറിലെ വി മാരിചെല്‍വം (24), തിരു വി കാ നഗര്‍ സ്വദേശി എം കാര്‍ത്തിക (20) എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ഇരുവരും തേവര്‍ സമുദായത്തില്‍ നിന്നുള്ളവരാണെങ്കിലും കാര്‍ത്തികയുടെ പിതാവ് മുത്തുരാമലിംഗം ബന്ധം അംഗീകരിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

കാര്‍ത്തികയുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാതെ ഒക്ടോബര്‍ 30നാണ് മാരിചെല്‍വവും കാര്‍ത്തികയും വിവാഹിതരായത്. അതേ ദിവസം വൈകുന്നേരം മാരിചെല്‍വത്തിന്റെ വീട്ടിലേക്ക് അവളുടെ ബന്ധുക്കള്‍ വന്നതിനെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. ടൗണിലെ മുരുകേശന്‍ നഗറിലെ മാരിചെല്‍വത്തിന്റെ വീട്ടിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്.

വ്യാഴാഴ്ച വൈകീട്ട് കാര്‍ത്തികയുടെ അച്ഛന്‍ മുത്തുരാമലിംഗം ഉള്‍പ്പെടെ ആറംഗ സംഘം മോട്ടോര്‍ സൈക്കിളില്‍ മാരിചെല്‍വത്തിന്റെ വീട്ടിലെത്തി. നവദമ്പതികള്‍ വീട്ടിലിരിക്കുമ്പോള്‍ സംഘം അതിക്രമിച്ചുകയറി ഇരുവരെയും അരിവാളുകൊണ്ട് വെട്ടിയശേഷം രക്ഷപ്പെട്ടു. മാരകമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാള്‍ ആണ് ഇവര്‍ കൊല്ലപ്പെടുന്നത്.

Share this Article

Leave a Comment