Newsperseconds.com

ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒരു മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു; 9 വിദ്യാര്‍ത്ഥികളെ കാണാതായി

Capture

മസ്‌കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനില്‍ മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. മരിച്ചവരില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളുമുണ്ട്. വെള്ളപ്പൊക്കത്തില്‍ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെത്തി. കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണാണ് മലയാളി മരിച്ചത്.

ന്യൂനമര്‍ദത്തിന്റെ ഭാഗമായാണ് ഒമാനില്‍ കനത്ത മഴ പെയ്യുന്നത്. വടക്കന്‍ പ്രദേശങ്ങളിലാണ് കനത്ത മഴയുള്ളത്. ഇന്ന് രാവിലെയാണ് ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ഒമാനില്‍ കനത്ത കാറ്റും മഴയും തുടങ്ങുന്നത്. ഉച്ചയോടെ മഴ അതിശക്തമായി. വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. സ്‌കൂള്‍ കെട്ടിടത്തിലേക്ക് വെള്ളം ഇരച്ചു കയറിയിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന പല വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.

Share this Article

Leave a Comment