Newsperseconds.com

കടുത്ത ബോംബാക്രമണം തുടരുന്നു; ഗാസയില്‍ പോളിയോ വാക്‌സിന്‍ വിതരണം നിര്‍ത്തി

Untitled 1

ഗാസ സിറ്റി: ഇസ്രയേല്‍ കടുത്ത ബോംബാക്രമണം തുടരുന്നതിനാല്‍ ഗാസയില്‍ പോളിയോ വാക്‌സിന്‍ വിതരണം മാറ്റിവയ്ക്കുന്നതായി ലോകാരോഗ്യ സംഘടന. ബുധനാഴ്ച ആരംഭിക്കേണ്ടിയിരുന്ന അവസാനഘട്ട വാക്‌സിനേഷനില്‍ 1.19 ലക്ഷം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനുള്ള നീക്കമാണ് നിര്‍ത്തിവച്ചത്. വടക്കന്‍ മേഖലയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കെട്ടിടങ്ങളടക്കം വന്‍തോതില്‍ തകര്‍ക്കപ്പെട്ടതോടെ തുള്ളിമരുന്ന് വിതരണം തുടരാനാകില്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ മാത്രം 19 ദിവസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 770 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ആക്രമണം അവസാനിപ്പിക്കേണ്ട സമയമായെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ടെല്‍ അവീവില്‍ പ്രതികരിച്ചു.

Share this Article

Leave a Comment