കൊച്ചി : എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി പരിക്കേല്‍പ്പിച്ചത് 14 പേരടങ്ങുന്ന ആക്രമി സംഘമെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍. അക്രമത്തിനു പിന്നില്‍ കെഎസ് യു- ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നും തമീം ആരോപിച്ചു.
വടിവാളും ബിയറ് കുപ്പിയും കൊണ്ട് ക്രൂരമായിട്ടാണ് അക്രമിച്ചത്. പരിക്കേറ്റ യുണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാന്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞ് പരിശീലനത്തിന് ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കെ എസ് യു പ്രവര്‍ത്തതകനായ അമല്‍ ടോമി, ഫ്രട്ടേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ് എഫ് ഐ ആരോപിച്ചു.