Newsperseconds.com

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെ രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് സംഘമെത്തി

Capture

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെ കേരള രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് സംഘമെത്തി. എസ് എഫ് ഐ പ്രവര്‍ത്തകരുടെ നിരന്തരമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ സുരക്ഷ z പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയിരുന്നു.

രാജ്ഭവന്റെ മുന്നില്‍ 30 സിആര്‍പിഎഫ് ജവാന്മാരാണ് എത്തിയത്. കേന്ദ്രത്തിന്റെ ഉത്തരവിന് തൊട്ടുപിന്നാലെ തന്നെ സുരക്ഷക്കായി സിആര്‍പിഎഫ് സംഘം എത്തുകയായിരുന്നു. കേരളത്തില്‍ നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു z പ്ലസ് സുരക്ഷ ഉണ്ടായിരുന്നത്. ഈ സുരക്ഷാ സംവിധാനത്തില്‍ സിആര്‍പിഎഫ് കമാന്‍ഡോകള്‍ക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 24 മണിക്കൂറും ഈ സംഘം സുരക്ഷയൊരുക്കും.

Share this Article

Leave a Comment