ആലപ്പുഴ: കൈതവനയില്‍ കഞ്ചാവ്‌കേസിലെ പ്രതി ഗൃഹനാഥനെ വെട്ടി. കൈതവന സ്വദേശി ജയകിഷോറിനാണ് വെട്ടേറ്റത്. ജയകിഷോറിന്റെ മരുമകന്‍ അനന്തുവിനെ തേടിയെത്തിയ കഞ്ചാവ് കേസിലെ പ്രതി ഉദീഷ് ആണ് വെട്ടിയത്.
ജയകിഷോറിന്റെ മരുമകനായ അനന്തു മുന്‍പ് ഉദീഷിന്റെ പക്കല്‍ കഞ്ചാവുണ്ടെന്ന് പോലീസിന് വിവരം നല്‍കിയിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദീഷിന്റെ പക്കല്‍ നിന്നും രണ്ട് കിലോക്ക് അടുത്ത് കഞ്ചാവ് പിടികൂടി. സംഭവം നടന്ന് ഒന്നര മാസങ്ങള്‍ക്ക് ശേഷം ഉദീഷ് അനന്തുവിന്റെ വീട്ടിലെത്തി ഭാര്യാപിതാവിനെ വെട്ടുകയായിരുന്നു. അനന്തുവാണ് വിവരം പൊലീസിലറിയിച്ചത് എന്നു പറഞ്ഞായിരുന്നു ആക്രമണം.