Newsperseconds.com

വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ അമ്മയേയും കുഞ്ഞിനേയും കണ്ടെത്തി

Capture

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ അമ്മയേയും കുഞ്ഞിനേയും കണ്ടെത്തി. തിരുവനന്തപുരത്തേക്ക് പോകുന്ന റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിന്‍ തട്ടിയതെന്നാണ് പൊലീസ് നിഗമനം.

അതേ സമയം, യുവതിക്ക് 25 വയസ്സും കുഞ്ഞിന് അഞ്ച് വയസ്സാണെന്നുമാണ് സൂചന. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. അംഗന്‍ വാടിയിലെ പുസ്തകത്തില്‍ മിഥുന്‍ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Share this Article

Leave a Comment