തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് വീടിന് തീവെച്ച ശേഷം ഗൃഹനാഥന്‍ സമീപത്തെ റബര്‍ പുരയിടത്തില്‍ തൂങ്ങി മരിച്ചു. തിരുവനന്തപുരം കല്ലറ കൊച്ചാലംമൂട് സ്വദേശി നസറൂദ്ദീനാണ് (50) മരിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.
ഇന്ന് ഉച്ചയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് നസറുദ്ദീനെ തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.