വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥ് നേരിട്ടത് അതിക്രൂരമര്‍ദ്ദനമെന്ന് പോലീസ്. പ്രധാനപ്രതിയായ സിന്‍ഡോ ജോണ്‍സന്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ആയതിനാല്‍ കൈവിരലുകള്‍ കൊണ്ട് സിദ്ധാര്‍ത്ഥിന്റെ കണ്ഠനാളം അമര്‍ത്തിയതോടെ വെള്ളം പോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിന്‍േഡോ ജോണ്‍സണ്‍ കരാട്ടെയില്‍ പഠിച്ച എല്ലാ അഭ്യാസങ്ങളും സിദ്ധാര്‍ത്ഥിന് നേരെ പ്രയോഗിച്ചിട്ടുണ്ടെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. പ്രതിപ്പട്ടികയില്‍ ഇനിയും ആളുകളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ട്.
എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന സിദ്ധാര്‍ത്ഥിനോടുള്ള ദേഷ്യമാണ് പരസ്യവിചാരണ സമയത്ത് പ്രതികള്‍ തീര്‍ത്തത്. സിന്‍ജോ ജോണ്‍സണ്‍ ആണ് പരസ്യവിചാരണക്ക് പദ്ധതി ഇട്ടതും. കരാട്ടെയിലെ അഭ്യാസമുറകള്‍ പ്രകാരമായിരുന്നു മര്‍ദ്ദനത്തിന്റെ ഓരോ സ്‌റ്റെപ്പും. ആദ്യം തന്നെ കാല്‍ നീട്ടി ഒറ്റച്ചവിട്ടിന് സിദ്ധാര്‍ത്ഥിനെ താഴെയിട്ടു. ദേഹത്ത് കൈവിരലുകള്‍വെച്ച് കണ്ഠനാളം അമര്‍ത്തി. ബെല്‍റ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് കാശിനാഥന്‍ ആണ്. സിദ്ധാര്‍ത്ഥന്‍ വെള്ളവും ഭക്ഷണവും കഴിക്കാതെ അവശനായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നു.