Newsperseconds.com

ലോറി തട്ടി ടെലഫോണ്‍ കേബിള്‍ പൊട്ടി വീണു; സ്‌കൂട്ടര്‍ യാത്രിക്കാരിയെ വലിച്ചിഴച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Capture

കൊല്ലം: കരുനാഗപ്പള്ളിയില്‍ പൊട്ടി വീണ കേബിളില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. അപകടത്തില്‍ വളാലില്‍ മുക്കില്‍ താമസിക്കുന്ന സന്ധ്യ (43 )യ്ക്കാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം പടിഞ്ഞാറേ ജംഗ്ഷനിലായിരുന്നു അപകടം.

തടി കയറ്റി വന്ന ലോറി തട്ടി ടെലഫോണ്‍ കേബിള്‍ പൊട്ടി റോഡിലേക്ക് വീഴുക ആയിരുന്നു. ഭര്‍ത്താവിന്റെ വര്‍ക് ഷോപ്പിന് മുന്നില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളില്‍ കുരുങ്ങി, 20 മീറ്ററോളം ദൂരം തെറിച്ചു വീണു. ഭര്‍ത്താവിന്റെ വര്‍ക് ഷോപ്പിന് മുന്നില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന സന്ധ്യയെ ലോറി വലിച്ചിഴച്ചു കൊണ്ടുപോയി. സ്‌കൂട്ടര്‍ ഉയര്‍ന്നുപൊങ്ങി സന്ധ്യയുടെ ദേഹത്തു വീഴുകയും ചെയ്തു. നിര്‍ത്താതെ പോയ ലോറി നാട്ടുകാരാണ് തടഞ്ഞുനിര്‍ത്തിയത്.

ഗുരുതരമായി പരിക്ക് ഏറ്റ സന്ധ്യ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സന്ധ്യയുടെ തോളെല്ലിന് പൊട്ടലുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Share this Article

Leave a Comment