ഒരിക്കല്‍ മാത്രം ഉപയോഗിച്ചതും ഇതുവരെയും ഉപയോഗിച്ചിട്ടില്ലാത്തതുമായ സാരികള്‍ വിറ്റ പണം കൊണ്ട് ഗാന്ധിഭവനിലെത്തി നവ്യ നായര്‍. അടുത്തിടെയാണ് നവ്യാനായര്‍ തന്റെ സാരികള്‍ വില്‍പ്പനക്ക് വെച്ചത്. ഒരു തവണ മാത്രം ഉടുത്തതും വാങ്ങിവെച്ചിട്ട് ഇതുവരെ ഉപയോഗിക്കാത്തതുമായ നിരവധി സാരികളാണ് നവ്യാനായര്‍ വിറ്റഴിച്ചത്. ഇതിനെതിരെ പല രീതിയിലും നവ്യക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സാരി വിറ്റ കാശുമായി നവ്യ എത്തിയത് പത്തനാപുരത്തെ ഗാന്ധിഭവനിലേക്കാണ്. .
കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്ന് നടി പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ പല വിമര്‍ശനങ്ങളും കണ്ടു. എന്നാല്‍ അതിലൊന്നും നവ്യ വിഷമിക്കുന്നില്ലെന്നും ആരോടും പരാതിയില്ലെന്നും താരം പറഞ്ഞു. സാരി വിറ്റ് കിട്ടിയ പണവും കയ്യിലെ കുറച്ച് പണവും ചേര്‍ത്ത് ഒട്ടനവധി സാധനങ്ങളുമായാണ് നവ്യ അന്തേവാസികളെ കാണാന്‍ എത്തിയത്. സാരി വിറ്റ് ലഭിച്ച തുക ഗാന്ധിഭവനിലെ അഗതികള്‍ക്കായി നവ്യാ നായര്‍ സമ്മാനിച്ചു. അന്തേവാസികള്‍ക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന് ഒരു ലക്ഷം രൂപയും നവ്യ സമ്മാനിച്ചു.