Newsperseconds.com

ശ്രീനാരായണഗുരുദേവന്‍ വിശ്വമാനവികതയുടെ മഹാപ്രവാചകന്‍; സ്വാമി സച്ചിദാനന്ദ

Capture

ശ്രീനാരായണഗുരുദേവന്‍ ഏകലോക വ്യവസ്ഥിതി സംജാതമാക്കിയ വിശ്വമാനവികതയുടെ മഹാപ്രവാചകനാണെന്ന് ശിവഗിരിമഠം പ്രഡിഡന്റും ധ്യാനാചാര്യനുമായ സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. പൊത്തപ്പള്ളി 280-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാങ്കണത്തില്‍ 419-ാമത് ശ്രീനാരായണ ദിവ്യപ്രബോധനം നയിക്കുകയായിരുന്നു സ്വാമികള്‍. ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് നബി, ശ്രീ ശങ്കരാചാര്യന്‍ തുടങ്ങിയ ലോകഗുരുക്കന്മാരുടെ പരമ്പരയില്‍ ആവിര്‍ഭവിച്ച ഗുരുദേവന് പ്രത്യേകമായ ഒരു ശ്രീനാരായണ മതം സ്ഥാപിക്കാതെ മനുഷ്യമതം പ്രഖ്യാപിച്ച മഹാഗരുവാണ് ശ്രീനാരായണ ഗുരുദേവന്‍.

വിശ്വമഹാഗുരുവിനെ സമുദായപരിഷ്‌കര്‍ത്താവായി ഒതുക്കുന്ന പ്രവണതയെ തീര്‍ച്ചയായും നിരുത്സാഹപ്പെടുത്തേണ്ടതാണ്. കേരളീയര്‍ ചെയ്ത മഹാപരാധം വിശ്വമഹാഗുരുവിനെ ഒരു ജാതിയുടെ ഗുരുവാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നുള്ളതാണ്. ഗുരുദേവനെ അറിയേണ്ടത് പോലെ അറിഞ്ഞ് ഉള്‍ക്കൊണ്ടാല്‍ കേരളത്തിന് സമഗ്ര പുരോഗതി കൈവരിക്കുവാന്‍ സാധിക്കും.

ദേശീകാനന്ദ സ്വാമി, അസംദാനന്ത ഗിരി സ്വാമികള്‍ എന്നിവര്‍ ശാന്തിഹോമത്തിന് നേതൃത്വം നല്‍കി. ഗുരുവിന്റെ തപസ്സിനെ കുറിച്ച് വിശാലാനന്ദസ്വാമിയും, ഉപരിപഠനത്തെക്കുറിച്ച് അസംഗാനന്ദ സ്വാമിയും, ഗുരുവിന്റെ പരിത്യാഗത്തെ കുറിച്ച് ഗുരുദര്‍ശന രഹനയും പ്രഭാഷണം നടത്തി. ഞായറാഴ്ച സമൂഹാര്‍ച്ചനയും മഹാപ്രസാദവിതരണത്തോടെ യജ്ഞം പര്യവസാനിക്കും. ലക്ഷമണന്‍ തന്ത്രി, മര്‍ജീഷ് ലക്ഷമണന്‍ പ്രസിഡന്റ്, രാജന്‍ സെക്രട്ടറി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എം സത്യപാല്‍, എം.വി ഗോപകുമാര്‍, എന്നിവര്‍ ധ്യാന സന്ദേശം നല്‍കി. കെ.സി വേണുഗോപാല്‍ എം.പി, എ.എം ആരിഫ് എം.പി, ശോഭാസുരേന്ദ്രന്‍ തുടങ്ങിയവര്‍ യജ്ഞശാലയിലെത്തി ആശംസകള്‍ അര്‍പ്പിച്ചു.

 

Share this Article

Leave a Comment