തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇരുവരെയും മാറ്റാന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയത്.
അങ്കിതിന് പകരം നിയമനം നല്കാനുള്ളവരുടെ പട്ടിക സര്‍ക്കാര്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതില്‍ ഒരാളെ കമ്മീഷന് നിശ്ചയിച്ചാല്‍ ഉത്തരവ് ഇന്നിറങ്ങും. തൃശ്ശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകളെല്ലാം പൊലീസ് നിയന്ത്രണത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ പരിശോധിക്കാന്‍ ഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.