Newsperseconds.com

രണ്ടര ലക്ഷത്തോളം കുഞ്ഞുങ്ങള്‍ ഒന്നാം ക്ലാസ്സിലേക്ക്; അറിവിന്റെയും പങ്കുചേരലിന്റെയും പുതിയ ലോകത്തേക്ക് കടന്നുവന്ന എല്ലാ പ്രിയ കുഞ്ഞുങ്ങള്‍ക്കും ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി

Capture

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും സജീവമായി. എറണാകുളത്തെ എളമക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രണ്ടര ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഇന്ന് സംസ്ഥാനത്ത് ഒന്നാം ക്ലാസുകളിലേക്കെത്തിയത്. അറിവിന്റെയും പങ്കുചേരലിന്റെയും പുതിയ ലോകത്തേക്ക് കടന്നുവന്ന എല്ലാ പ്രിയ കുഞ്ഞുങ്ങള്‍ക്കും മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചു.

സ്മാര്‍ട്ട് ക്ലാസ് റൂമുകളും റോബോട്ടിക് കിറ്റുകളും കുട്ടികളിലെ നൈസര്‍ഗിക വാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന പുത്തന്‍ പാഠ്യപദ്ധതിയുമൊക്കെയായി വിപുലമായ സൗകര്യങ്ങളാണ് സ്‌കൂളുകളില്‍ ഒരുക്കിയിരിക്കുന്നത്. പാഠപുസ്തകങ്ങളും യൂണിഫോമുകളും അധ്യയന വര്‍ഷാരംഭം മുന്‍പ് തന്നെ വിതരണം ചെയ്തു കഴിഞ്ഞിരുന്നു. അറിവും നൈപുണ്യവും കൈമുതലായ വികസിത വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണ് നമ്മുടെ സ്‌കൂളുകളില്‍ വന്നിരിക്കുന്ന ഈ സമൂല മാറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment