Newsperseconds.com

അരളിപ്പൂവ് കഴിച്ചെന്ന് സംശയം; എറണാകുളത്ത് അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Capture

കൊച്ചി: അരളിപ്പൂവ് കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളത്ത് രണ്ട് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ കടയിരുപ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് രാവിലെ ക്ലാസില്‍ വച്ച് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സിഎച്ച്‌സിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു.

വീട്ടില്‍ നിന്ന് വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. രക്ത സാമ്പിളുകള്‍ വിദഗ്ദ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. 24 മണിക്കൂര്‍ കര്‍ശന നിരീക്ഷണത്തിന് ശേഷം തുടര്‍ ചികിത്സാ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.

Share this Article

Leave a Comment