Newsperseconds.com

വയനാട് തിരുനെല്ലിയില്‍ തിരുമ്മു ചികിത്സക്കെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി

Capture

മാനന്തവാടി: വയനാട് തിരുനെല്ലിയില്‍ തിരുമ്മു ചികിത്സക്കെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. തിരുമ്മു ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും നെതര്‍ലന്‍ഡ്സ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരി പോലീസിന് പരാതി നല്‍കി.

കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴി യുവതി തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ എത്തിയത്. നെതര്‍ലന്‍ഡ്സില്‍ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ മെയില്‍ വഴി പരാതി അയയ്ക്കുകയായിരുന്നു. ഈ മാസം പതിനാലിനാണു പരാതി നല്‍കിയത്. ഇന്ത്യയില്‍ പരാതി നല്‍കേണ്ട നടപടിക്രമങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവതി പറയുന്നത്.

Share this Article

Leave a Comment