തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ രണ്ടാംപ്രതി സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. സര്‍ജിക്കല്‍ ഷോപ്പ് ഉടമയായ സുനിലിനെ തിരുവനന്തപുരം പാറശ്ശാലയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ തമിഴ്നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത്.
പ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. കൊല ചെയ്യാനുള്ള സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫോം, കൈയുറകള്‍, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങള്‍ എന്നിവ അമ്പിളിക്ക് എത്തിച്ച് കൊടുത്തത് സുനില്‍കുമാറാണ്. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലാണ് സുനിലിന്റെ കാര്‍ കണ്ടെത്തിയത്. ജെസിബി വാങ്ങാന്‍ കാറില്‍ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്ക് ഉണ്ടോ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.