അമ്പലപ്പുഴ പുറക്കാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന് നേരെ കല്ലേറ്. രണ്ട് പേര്‍ ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിന് നേരെ ബൈക്കിന്റ പിന്‍ സീറ്റിലിരുന്നയാള്‍ കല്ലെറിയുകയായിരുന്നു.
അക്രമണത്തില്‍ ഡ്രൈവര്‍ക്ക് പരിക്കുണ്ട്. ഇന്ന് ഉച്ചക്ക് പുറക്കാട് എസ്എന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വടക്കുഭാഗത്തു വെച്ചായിരുന്നു സംഭവം. 60 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. കല്ലേറില്‍ ബസിന്റെ മുന്‍ ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഡ്രൈവര്‍ സലീമിന് ചില്ല് കൈയില്‍ തെറിച്ചു വീണ് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.