Newsperseconds.com

ആലപ്പുഴ കോമളപുരം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; പത്ത് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി

Capture

ആലപ്പുഴ: ആലപ്പുഴ കോമളപുരം ലൂദര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. പത്തോളം കുട്ടികളെയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഛര്‍ദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടികള്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ എന്ത് ഭക്ഷണത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Share this Article

Leave a Comment