Newsperseconds.com

അട്ടമലയിലെ മസ്ജിദില്‍ കുടുങ്ങി കിടക്കുന്നത് ഉസ്താദ് അടക്കം പത്ത് പേര്‍; മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

Capture

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. സൈനികരും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകരുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും. നാല് സംഘങ്ങളായാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.

അട്ടമലയില്‍ മസ്ജിദില്‍ ഉസ്താദ് ഉള്‍പ്പെടെ 10 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇന്നലെ രാത്രി വൈകിയും അധികൃതര്‍ അവരോട് സംസാരിച്ചിരുന്നു. ഭക്ഷണം അവര്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ആരോഗ്യവകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. സംഘം ആദ്യം അങ്ങോട്ടേക്കായിരിക്കും പോകുന്നത്. കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും ഇന്ന് രക്ഷപ്പെടുത്തും.

അതേ സമയം, ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതിനായി മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് എത്തി പരിശോധന നടത്തിയിരുന്നു. പാലം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളില്‍ കരമാര്‍ഗമുള്ളവ ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. വിമാനമാര്‍ഗം കൊണ്ടുവരേണ്ടത് രാവിലെ കൊണ്ടുവരും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രങ്ങള്‍ എത്തിക്കാന്‍ ബെയ്‌ലി പാലം ആവശ്യമാണ്. 85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുക.

Share this Article

Leave a Comment